അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണ് അഞ്ച് പേർ മരിച്ചു. സെസ്ന 421സി എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ടെക്സാസിലെ വിംബർലിക്ക് സമീപമുണ്ടായ അപകടത്തിൽ അമറില്ലോ പിക്കിൾബോൾ ക്ലബിലെ താരങ്ങളാണ് കൊല്ലപ്പെട്ടത്. ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
ഓസ്റ്റിനിൽ നിന്ന് 40 മൈൽ അകലെയുള്ള വിംബർലിയിലെ വനമേഖലയിലാണ് വിമാനം തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബ്ലാക് ബോക്സ് അടക്കം കണ്ടെത്തിയാലേ അപകടത്തിന്റെ യഥാർത്ഥ കാരണംവ്യക്തമാകൂ.