ഇറാൻ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അബുദാബി അധികൃതർ. യുഎഇ തകർത്ത ബാലിസ്റ്റിക് മിസൈലിൻ്റെ അവശിഷ്‌ടങ്ങൾ വീണ് തീപടർന്നാണ് ഇവർക്ക് പരിക്കേറ്റത്. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ച് മണിക്കൂറുകൾക്കകം, സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിൽ ഇറാൻ ആക്രമണം നടത്തി. സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗൾഫ് മേഖലയിൽ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്നലെ ഗൾഫ് സഹകരണ കൗൺസിൽ യോഗം ചേർന്നിരുന്നു. സമാധാനത്തിന് മുൻഗണന നൽകുന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ജിസിസി രാജ്യങ്ങൾ സംയമനം പാലിക്കുകയാണെന്നും മേഖലയുടെ സുരക്ഷ മുൻനിർത്തി ഇറാനെതിരായ സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്നും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related Posts