വിദ്യാർത്ഥിക്ക് നേരെ വർഗീയ പരാമർശം നടത്തിയ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. അഫാൻ എന്ന വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് ‘തീവ്രവാദി’ എന്ന് പ്രൊഫസർ ഡോ. മുരളീധർ ദേശ്‌പാണ്ഡെ വിളിച്ചത് വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.ബംഗളൂരുവിലെ പിഇഎസ് സർവകലാശാലയിലാണ് സംഭവം.
അഫാൻ ക്ലാസിൽ നിന്ന് പുറത്തുപോകാൻ അദ്ധ്യാപകനോട് അനുമതി തേടി. പ്രകോപിതനായ മുരളീധർ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് അഫാനെ തീവ്രവാദി എന്ന് വിളിക്കുകയും ഇറാൻ യുദ്ധത്തിന് തന്നെപ്പോലുള്ലവരാണ് കാരണമെന്നും ഡൊണാൾഡ് ട്രംപ് വന്ന് നിന്നെ കൊണ്ടുപോകുമെന്നും പറഞ്ഞു. കൂടാതെ ‘നീ നരകത്തിൽ പോകും എന്നും പറഞ്ഞു. അദ്ധ്യാപകൻ പറയുന്നതിൻ്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വിദ്യാർത്ഥിയാണ് ഇത് ഫോണിൽ പകർത്തിയത്.
വീഡിയോ പ്രചരിച്ചതോടെ അദ്ധ്യാപകനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാളെ സസസ്പെൻഡ് ചെയ്‌തിരിക്കുന്നത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പിഇഎസ് സർവകലാശാല വൈസ് ചാൻസലർ അറിയിച്ചു.