ട്രംപ് അധികാരത്തിലേക്ക് വരുമ്പോൾ എന്തൊക്ക മാറ്റങ്ങളാണ് വരികയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചടത്തോളം വളരെ പ്രധാനമാണ് യുഎസുമായുള്ള ബന്ധം. ട്രംപ് അധികാരത്തിൽ എത്തിയതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൻ്റെ ഭാവി ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാണ്. ട്രംപ് പ്രസിഡൻ്റ് ആകുമ്പോൾ അവസരങ്ങളും കാര്യമായ വെല്ലുവിളികളും ഇന്ത്യയെ കാത്തിരിക്കുന്നുണ്ടെന്ന് വിദഗ്‌ധർ സൂചിപ്പിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികളെയും തൊഴിലാളികളെയുമാണ് അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ബാധിക്കുക. ഗ്രീൻ കാർഡ്, ഒപിടി നിയന്ത്രണങ്ങൾ, H-1B വിസ വർദ്ധനവ് തുടങ്ങിയവയെല്ലാം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ കുടിയേറ്റ സ്വപ്‌നത്തെ തകർത്തുകളയുന്ന പ്രഖ്യാപനമാണ് ആദ്യദിനം തന്നെ നടത്തിയത്. അമേരിക്കയിലേക്കുള്ള കുടിയേറ്റ നിയന്ത്രണം കടുപ്പിക്കുമെന്ന് ട്രംപ് ആവർത്തിച്ച് പറയുമ്പോൾ അമേരിക്കയെ സ്വപ്‌നം കണ്ടിരിക്കുന്നവരുടെ പ്രതീക്ഷയ്ക്കാണ് മങ്ങലേൽക്കുന്നത്. ഇന്ത്യൻ ഐടി പ്രൊഫഷണുകൾ അമേരിക്കയിലേക്ക് കുടിയേറുന്നതിന് ഉപയോഗിക്കുന്ന വിസയാണ് എച്ച് 1ബി വിസ. ആദ്യ തവണ ട്രംപ് അധികാരത്തിൽ എത്തിയപ്പോൾ ഈ വിസയെ എതിർത്തിരുന്നു

Related Posts