സംസ്ഥാനത്ത് ആദ്യമായി സ്വർണവില 60,000 പിന്നിട്ട് റെക്കോഡിലെത്തി. ഒരു പവന്‍ സ്വർണത്തിൻ്റെ ഇന്നത്തെ വില 60,200 രൂപയാണ് . ഇതോടെ മൂന്ന് ആഴ്ചക്കിടെ പവൻ്റെ വിലയില്‍ 3000 രൂപയാണ് കൂടിയത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 7,525 രൂപയിലെത്തി. രാജ്യാന്തര തലത്തിൽ നിക്ഷേപം വർധിക്കുന്നതാണ് സ്വർണവില ഉയരുന്നതിൽ വഴിവെച്ചത്. ഡോളറിൻ്റെ ഉയർച്ചയും രൂപയുടെ തകർച്ചയുമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരാൻ കാരണം. രാജ്യാന്തര തലത്തിലെ സംഘർഷങ്ങളും സ്വർണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്.

Related Posts