34 കാരനായ സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും പരാജയപ്പെടുത്തിയാണ് മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. പുരോഗമന ചിന്താഗതിയുള്ള പ്രചാരണമാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചതെന്ന് വിശകലനങ്ങൾ സൂചിപ്പിക്കുന്നു.

ഉഗാണ്ടയിലെ ക്യാമ്പാലയിലാണ് മംദാനിയുടെ ജനനം. ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് മീര നായരുടേയും ഉഗാണ്ടൻ അക്കാദമീഷ്യൻ മഹമൂദ് മംദാനിയുടേയും മകനാണ് സൊഹ്റാൻ മംദാനി. ഏഴാം വയസ്സിൽ കുടുംബസമേതം ന്യൂയോർക്കിലേക്ക് കുടിയേറിയ അദ്ദേഹം, കോളംബിയ സർവകലാശാലയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

മംദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ മുഖ്യ വിഷയങ്ങൾ സാർവത്രിക ശിശുസംരക്ഷണം, വാടക നിയന്ത്രണം, കുറഞ്ഞ യാത്രാക്കൂലി, വാസസ്ഥല സുരക്ഷിതത്വം തുടങ്ങിയ സാധാരണക്കാരുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. തൊഴിലാളിവർഗവും യുവജനങ്ങളും അദ്ദേഹത്തിന് വ്യാപകമായ പിന്തുണ നൽകിയതായാണ് റിപ്പോർട്ടുകൾ. അലക്സാൻഡ്രിയ ഒകാസിയോ-കോർട്ടസ്, സെനറ്റർ ബെർണി സാൻഡേഴ്‌സ് എന്നിവരടക്കം നിരവധി ദേശീയ നേതാക്കൾ അദ്ദേഹത്തിൻ്റെ പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Related Posts