ബാംഗ്ലൂരിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ: ജിബു ജമാൽ (46) മരണപ്പെട്ടു. ഹൃദയ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. മലപ്പുറം സ്വദേശിയായ ജിബു ജമാൽ ബാംഗ്ലൂർ ആർ ടി നഗറിലായിരുന്നു താമസം.

സുവർണ്ണ കർണ്ണാടക കേരളസമാജം കൊത്തന്നൂർ സോൺ സാഹിത്യ വിഭാഗം സാഹിതിയുടെ മുൻ സെക്രട്ടറിയായിരുന്നു. യുണൈറ്റഡ് ഫോറം, ബാംഗ്ലൂർ റൈറ്റേഴ്‌സ് ഫോറം, എയ്‌മ കർണാടക തുടങ്ങിയ സംഘടനകളിലും സജീവമായിരുന്നു. ജിബു ജമാലിൻ്റെ വേർപാട് വലിയൊരു നഷ്ടമാണെന്ന് ബാംഗ്ളൂരിലെ സാംസ്‌കാരിക പ്രവർത്തകർ അറിയിച്ചു.

ഇന്ന് 11.30മുതൽ 1.00വരെ ഹെബ്ബാൾ AG Churchൽ പൊതുദർശനത്തിനായി സൗകര്യമൊരുക്കും. പിതാവ് : ഡോ. ജമാൽ, മാതാവ്: ഡോ. വനജ.

Related Posts