ഇറാന്റെ ആണവ-മിസൈൽ ശേഷി തകർക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള “ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി മൂന്നാം ഘട്ട സൈനിക ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ, പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിനുനേരെയും യുഎസ്-ഇസ്രയേൽ സഖ്യം ശക്തമായ ആക്രമണം നടത്തിയതായി ട്രംപ് പറഞ്ഞു. ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസുമായി ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു മുന്പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാന് ഇപ്പോൾ വ്യോമസേനയോ നാവികസേനയോ ഇല്ല. ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തു. റഡാർ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു. ആദ്യഘട്ട ആക്രമണത്തിൽ 49 പ്രമുഖർ കൊല്ലപ്പെട്ടു. പുതിയ നേതൃത്വത്തെ ലക്ഷ്യമിട്ടു നടന്ന തുടർച്ചയായ ആക്രമണങ്ങൾ വലിയ നാശം വരുത്തി. ഭാവിയിൽ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ ഭൂരിഭാഗം പേരും ഇപ്പോൾ ജീവനോടെയില്ലെന്നും ട്രംപ് പറഞ്ഞു.