നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമാ ഓലി രാജി വച്ചു. രാജ്യത്ത് അലയടിച്ച ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് ആണ് രാജി. സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് രണ്ട് ദിവസമായി നേപ്പാളിൽ തുടരുന്ന പ്രതിഷേധങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പ്രതിഷേധക്കാർ പ്രസിഡണ്ടിൻ്റെയും പ്രധാനമന്ത്രിയുടെയും വസതിക്ക് തീയിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഓലി രാജി പ്രഖ്യാപിച്ചത്. പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായിരുന്നു പ്രധാനമന്ത്രി ശർമ ഓലിയുടെ രാജി. വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയുൾപ്പെടെ 26 സമൂഹ മാധ്യമ വെബ്സൈറ്റുകൾ ക്ക് വ്യാഴാഴ്‌ച നേപ്പാൾ സർക്കാർ നിരോധനമേർപ്പെടുത്തിയിരുന്നു.

Related Posts