പഹൽഗാം ആക്രമണത്തിന് പിന്നാലെയുള്ള ഇന്ത്യ-പാക് തമ്മിലുള്ള സംഘർഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്. എന്നിരുന്നാലും പ്രസിഡൻ്റ് ഡോണൾഡ് ട്രംപും താനും സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. സംഘർഷം കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.
ഞങ്ങൾ ഈ സംഘർഷത്തിൽ ഇടപെടാൻ പോകുന്നില്ല. പാക്കിസ്ഥാനുകളോടും ഇന്ത്യക്കാരോടും ആയുധം താഴെയിടാൻ പറയാൻ അമേരിക്കയ്ക്ക് സാധിക്കില്ല. നയതന്ത്ര മാർഗങ്ങളിലുലൂടെ മാത്രമേ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കു.-ജെ.ഡി. വാൻസ് പറഞ്ഞു. ഇത് ഒരു പ്രാദേശിക യുദ്ധത്തിലേക്കോ, ഒരു ആണവ സംഘർഷത്തിലേക്കോ നീങ്ങരുത് എന്നതാണ് ഞങ്ങളുടെ പ്രതീക്ഷയും പ്രാർഥനയുമെന്നും വാൻസ് കൂട്ടിച്ചേർത്തു.