പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ആരോപണവുമായി സ്വാതി മലിവാൾ എംപി. ഭഗവന്ത് സിങ് മൻ നിയമസഭയിൽ എത്തിയത് മദ്യപിച്ചാണെന്ന് ആരോപിച്ച സ്വാതി മലിവാൾ. എഎപിയുടെ രാജ്യസഭാ എംപിയായിരുന്ന സ്വാതി മലിവാൾ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് എഎപി മുഖ്യമന്ത്രിക്കെതിരെ പോർമുഖം തുറന്ന് സ്വാതി മലിവാൾ രംഗത്തെത്തിയിരിക്കുന്നത്.
ഭഗവന്ത് സിങ് പരിശോധനയ്ക്ക് തയ്യാറാകണമെന്നും ആരോപണം തെളിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സഭയിൽ സംസാരിക്കുന്ന വീഡിയോ സഹിതം പങ്കുവെച്ചാണ് സ്വാതി മലിവാളിൻ്റെ ആരോപണം.