വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; സ്ത്രീ പിടിയിൽ
പാലക്കാട് കൊല്ലങ്കോട് 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. ശശികലയാണ് പിടിയിലായത്. വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. അനധികൃതമായി വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു 124 ലിറ്റര്‍ മദ്യം. കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ തന്‍സില്‍ താഹയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് രഹസ്യ അറയിൽ മദ്യക്കുപ്പികള്‍ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
യു.എ.ഇ വ്യോമപാത തുറന്നു; ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞേക്കും
യു.എ.ഇ. വ്യോമപാതയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കി. വ്യോമപാത പൂർണമായും തുറന്നതോടെ വിമാന സർവീസുകൾ ഇനി സാധാരണ നിലയിലാകും. സാധാരണ സർവീസുകൾ പുനരാരംഭിക്കുന്നതോടെ നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. യു.എ.ഇ. വ്യോമപാത തുറന്നത് ഇന്ത്യൻ വിമാന കമ്പനികൾക്ക് വലിയ ആശ്വാസമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, എന്നീ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും കൂടുതൽ സർവീസുകൾ എത്താൻ ഇത് വഴിയൊരുക്കുമെന്നതിനാൽ മലയാളികൾക്ക് വലിയ ആശ്വാസമാണിത്. പത്തോളം എയർലൈൻസുകൾ സർവീസ്
കർണാടക എംഎൽഎ വിനയ് കുൽക്കർണിയെ 6 വർഷത്തേക്ക് അയോഗ്യനാക്കി
ബിജെപി നേതാവ് യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട കർണാടക കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ലെജിസ്ലേറ്റീവ് അസംബ്ലി കഴിഞ്ഞ ദിവസം പുറത്തിറക്കി. മുൻമന്ത്രികൂടിയായ വിനയ് കുൽക്കർണി കേസിൽ ജീവപരന്ത്യം ശിക്ഷ അനുഭവിച്ചുവരികയാണ്.ധാർവാഡിലെ ബിജെപി ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡറെ 2016 ജുൺ 15 നു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. അയോഗ്യനാക്കിയതോടെ ധാർവാഡിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. കേസിൽ വിനയ് ഉൾപ്പെടെ 16 പേർക്കാണ്
‘ഭാര്യക്ക് മൂന്ന് പേരുമായി ബന്ധം’; കുറിപ്പെഴുതിവെച്ച് ടെക്കി യുവാവ് ജീവനൊടുക്കി
സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന യുവാവ് തടാകത്തില്‍ ചാടി ജീവനൊടുക്കി. ഹൈദരാബാദില്‍ ആണ് സംഭവം. 36കാരനായ സീതാറാമാണ് ഹുസൈന്‍ സാഗര്‍ തടാകത്തില്‍ ചാടി മരിച്ചത്. ഭാര്യ രേണുകക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് എഴുതിയ കുറിപ്പ് യുവാവിൻ്റെ കുടുംബം പുറത്തുവിട്ടു. കഴിഞ്ഞ ഒന്നരവര്‍ഷമായി ഭാര്യക്ക് രഹസ്യബന്ധമുണ്ടെന്നാണ് ഇയാളുടെ ആരോപണം. ഇതിലൊരാള്‍ രേണുകയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി ‘രമണ’ എന്ന് പേരുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ചെന്നും സീതാറാം കുറിപ്പിൽ പറയുന്നുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് : മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചു. നായകന്‍ റുതുരാജ് ഗെയ്ക്വാദും ഇംപാക്റ്റ് പ്ലെയര്‍ കാര്‍ത്തിക് ശര്‍മയുമാണ് വിജയശില്‍പ്പികള്‍. ഗെയ്ക്വാദ് 67 റണ്‍സെടുത്തു. കാര്‍ത്തിക് ശര്‍മ 54 റണ്‍സ് നേടി. ഉര്‍വില്‍ പട്ടേല്‍ 24 റണ്‍സെടുത്തു. സഞ്ജു സാംസണിന് (11) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫോമിലേക്കെത്താനായില്ല. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് ലക്ഷ്യമിട്ട ചെന്നൈ, പവര്‍പ്ലേയിലും മിഡില്‍
നാളെ വോട്ടെണ്ണൽ; രാവിലെ 8.30 മുതൽ ആദ്യ ഫലസൂചനകൾ
നാളെ വോട്ടെണ്ണൽ. രാവിലെ 8.30 മുതൽ ആദ്യ ഫല സൂചനകൾ വന്നുതുടങ്ങും. ബലാബല മത്സരം നടക്കുന്ന മണ്ഡലങ്ങൾ ഒഴികെയുള്ളിടങ്ങളിലെ ആദ്യചിത്രം ഒൻപതു മണി മുതൽ ലഭ്യമാകും. 10 മണിയോടെ കേരളം ആരു ഭരിക്കുമെന്ന ഏകദേശ ചിത്രം വ്യക്തമാകും.രാവിലെ ആറിന് വോട്ടെണ്ണൽ പ്രക്രിയയിലെ ആദ്യഘട്ടമായ സ്ട്രോംഗ് റൂം തുറക്കൽ നടപടി തുടങ്ങും. ഇവിഎമ്മുകളും വിവിപാറ്റുകളും തരംതരിക്കും. സ്ട്രോംഗ് റൂം ചുമതലയുള്ള ഉദ്യോഗസ്ഥനും സഹായിയുമാകും സ്ട്രോംഗ് റും തുറക്കുക. സംസ്ഥാനത്തെ 43 ഇടങ്ങളിലായി
ഭാരപരിശോധന: പീനിയ മേൽപാലം 5 മുതൽ 8 വരെ അടയ്ക്കും
ബെംഗളുരു-തുമക്കുരു ദേശീയപാതയിലെ പീനിയ മേൽപാലം 5ന് വെളുപ്പിന് 5 മുതൽ 8ന് രാവിലെ 11 വരെ അടച്ചിടും. ഭാരപരിശോധനയ്ക്കായാണ് മേൽപാലം അടയ്ക്കുന്നത്. നേരത്തെ പാലം ഏപ്രിൽ 13ന് അടച്ചിടാനിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. പാലത്തിലൂടെ പോകേണ്ട വാഹനങ്ങൾ എയ്ത്ത് മൈൽ, ദാസറഹള്ളി, ജാലഹള്ളി ക്രോസ്, പീനിയ പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് സർവീസ് റോഡിൽ പ്രവേശിക്കണം. താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് ശേഷം 2022 ഫെബ്രുവരി യിൽ ചെറുവാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും ബസ്, ലോറി
വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ബാറ്റർ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. സൂപ്പർ താരങ്ങളായ ജെമീമ റോഡ്രിഗസ്, ഷഫാലി വർമ്മ, റിച്ച ഘോഷ് എന്നിവർ ടീമിലുണ്ട്. പരിക്കേറ്റ അമൻജോത് കൗർ, സ്‌നേഹ റാണ, ഹർലീൻ ഡിയോൾ എന്നിവർ ടീമിലില്ല. ജൂൺ 12 മുതൽ ജൂലായ് അഞ്ചുവരെ ഇംഗ്ലണ്ടിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക.
ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു
ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം. സ്‌ഫോടനത്തിൽ മൂന്ന് ജവാന്മാര്‍വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) മൂന്ന് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഒരു ജവാന് പരുക്കേറ്റു. കോണ്‍സ്റ്റബിള്‍ കൃഷ്ണ കൊമ്ര, കോണ്‍സ്റ്റബിള്‍ സഞ്ജയ് ഗഡ്പാലെ, ഇന്‍സ്‌പെക്ടര്‍ സുഖ്‌റാം വട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. കാങ്കര്‍ ജില്ലയിലെ കാങ്കര്‍-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം. മാവോയിസ്റ്റുകള്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കുഴിബോബുകള്‍ നിര്‍വ്വീര്യമാക്കുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
കൈയിലുള്ള 2000 രൂപ നോട്ടുകൾ ഇനിയും മാറാം
രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 98.47 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചെങ്കിലും അവയ്ക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് ശാഖകൾ വഴി നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയില്ലെങ്കിലും റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകൾ വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നോട്ടുകൾ മാറാനോ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ സാധിക്കും.2023 മേയ് 19ന് നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുമ്പോൾ 3.56 ലക്ഷം കോടി