രാ​ജ്യ​ത്ത് പ്ര​ചാ​ര​ത്തി​ലു​ള്ള 2000 രൂ​പ നോ​ട്ടു​ക​ളി​ൽ 98.47 ശ​ത​മാ​ന​വും തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക്. 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പ്ര​ചാ​ര​ത്തി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും അ​വ​യ്ക്ക് ഇ​പ്പോ​ഴും നി​യ​മ​സാ​ധു​ത​യു​ണ്ടെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. ബാ​ങ്ക് ശാ​ഖ​ക​ൾ വ​ഴി നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ രാ​ജ്യ​ത്തെ 19 ഇ​ഷ്യൂ ഓ​ഫീ​സു​ക​ൾ വ​ഴി വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നോ​ട്ടു​ക​ൾ മാ​റാ​നോ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​നോ സാ​ധി​ക്കും.
2023 മേ​യ് 19ന് ​നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ 3.56 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​യി​രു​ന്നു വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related Posts