India
1 min read
8.5k

ഡെറാഡൂണിൽ മേഘവിസ്ഫോടനം

സെപ്റ്റംബർ 16, 2025
0
ഡെറാഡൂണിൽ മേഘവിസ്ഫോടനം

ഡെറാഡൂണിൽ വീണ്ടും മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ തിങ്കളാഴ്ച രാത്രി ആരംഭിച്ച അതിശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും റോഡുകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി വാഹനങ്ങളും കടകളും തപോവൻ മേഖലയിൽ ഒലിച്ചുപോയി. രണ്ടു പേരെ കാണാതായി. തംസ നദിയിലും സഹസ്ത്രധാരയിലും കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്.

ഋഷികേശ് മേഖലയിൽ ചന്ദ്രഭാഗ നദി കരകവിഞ്ഞൊഴുകുകയാണ്. ചരിത്ര പ്രസിദ്ധമായ തപ്‌കേശ്വർ മഹാദേവ് ക്ഷേത്രത്തിൻ്റെ പരിസരം വെള്ളത്തിനടിയിലായി. നദിയിൽ കുടുങ്ങിയ മൂന്നുപേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. ഡെറാഡൂണിൽ 12-ാംക്ലാ സ് വരെയുള്ള സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ചമ്പാവത്, ബാഗേശ്വർ, നൈനിറ്റാൾ, ഡെറാഡൂൺ എന്നീ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Related Posts