പെരിയാറ്റിൽ സഹോദരനോടൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ മുങ്ങിമരിച്ചു
പെരിയാറ്റിൽ സഹോദരനോടൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ മുങ്ങിമരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിയായ രതീഷ് ആണ് മരിച്ചത്. പെരിയാറിലെ കയത്തിൽ അകപ്പെട്ടുപോയ രതീഷിനെ, കൂടെയുണ്ടായിരുന്ന സഹോദരൻ്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടി, നാളെ സ്‌കൂൾ തുറക്കുമ്പോൾ പ്ലസ് ടു ക്ലാസിലേക്ക് പോകാനിരിക്കെയാണ് രതീഷിനെ തേടി ഈ ദാരുണമായ അപകടം എത്തിയത്. മൃതദേഹം ഇടുക്കി
ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസ്: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് പിടിയിൽ
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് വിജയ് വിമൽ പിടിയിൽ. വീട്ടിൽ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് വിജയ് വിമൽ. മുൻ കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമൽ. ഇതിനിടെ എസ്എഫ്ഐ
നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടറിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
എറണാകുളം വാഴക്കുളത്ത് ലോറി സ്‌കൂട്ടറിലിടിച്ച് അപകടം . സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 6.50 നായിരുന്നു അപകടം. മൂവാറ്റുപുഴ 130 ജംഗ്ഷൻ കണ്ടത്തിൽ മൂസയുടെ ഭാര്യ അനീഷ(46) ആണ് മരിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് നിഗമനം. മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു അനീഷ. ഇതേ ദിശയിൽ അരിയുമായി അങ്കമാലിയിലെ റൈസ് മില്ലിലേക്ക് പോവുകയായിരുന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ
ആറാട്ടുപുഴയിൽ ഷിഗല്ല രോഗബാധ; 100 പേർ ചികിത്സയിൽ: സ്കൂൾ തുറക്കുന്നത് നീട്ടി
ആറാട്ടുപുഴയിൽ ഷിഗല്ല രോഗം വ്യാപിക്കാൻ ഇടയായ സാഹചര്യം കണ്ടെത്താനായില്ല. മലിനജലത്തിൽനിന്നാണോ ഭക്ഷണത്തിൽനിന്നാണോ രോഗം ഉണ്ടായതെന്ന് വേർതിരിച്ച് അറിയാൻ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളിൽ സാധിച്ചില്ല. ജല അതോറിറ്റിയുടെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽനിന്നാണോ ഷിഗെല്ല പിടിപെടാൻ കാരണമെന്ന് വ്യക്‌തമല്ല.വയറിളക്കവും ഛർദിയും ബാധിച്ച് ഇതുവരെ നൂറോളം പേർ ചികിത്സതേടി. ഇവർ എല്ലാവരും നിരീക്ഷണത്തിലാണ്. ഇതിൽ 15 പേരുടെ മലത്തിൻ്റെ സാന്‌പിളുകൾ അയച്ചതിൽ നാലുപേരുടെ പരിശോധനാഫലമാണ് ലഭിച്ചത്. ഇവർക്ക് ഷിഗല്ല
പാരാ അത്ലെറ്റ് ചിരാഗ് ത്യാഗി വെടിയേറ്റ് മരിച്ച നിലയിൽ, കൊലപാതകമെന്ന് പൊലീസ്
പാരാ അത്ലെറ്റ് ചിരാഗ് ത്യാഗിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിൽ കോത്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സായ് ഉപവൻ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഗാസിയാബാദ് സ്വദേശിയായ ചിരാഗ് ത്യാഗി പാരാലിമ്പിക് താരമാണ്. ബെംഗളൂരുവിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി. ഇതുവഴി ജപ്പാനിൽ നടക്കാനിരിക്കുന്ന പാരാ ഏഷ്യൻ ഗെയിംസിലേക്ക് അർഹത ഉറപ്പാക്കിയിരിന്നു. ദിവസങ്ങൾക്കകമാണ് മരണം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത്
മുഖ്യമന്ത്രിയെ കണ്ട് തുഷാർ വെള്ളാപ്പള്ളി, സന്ദർശനം സൗഹൃദപരമെന്ന് പ്രഖ്യാപനം
മുഖ്യമന്ത്രി വി.ഡി. സതീശനുമായി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി. ആലുവയിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഈ സന്ദർശനം തികച്ചും വ്യക്തിപരമാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. സൗഹൃദപരമായ ഒരു സന്ദർശനം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള മഞ്ഞുരുകിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “അതിന് ഇവിടെ മഞ്ഞുകല്ലൊന്നുമില്ലല്ലോ” എന്നായിരുന്നു തുഷാറിൻ്റെ രസകരമായ മറുപടി. അപ്രതീക്ഷിതമായി നടന്ന ഈ കൂടിക്കാഴ്ച കേരള രാഷ്ട്രീയത്തിൽ വലിയ
നവീൻ ബാബുവിൻ്റെ മരണം; കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ ഉത്തരവ് ഉടൻ
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ബ്യൂറോയ്ക്ക് (സിബിഐ) കൈമാറാൻ സംസ്ഥാന സർക്കാർ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുന്നു. നിലവിലെ അന്വേഷണ പുരോഗതിയിൽ കുടുംബം തുടർച്ചയായി അതൃപ്‌തി രേഖപ്പെടുത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ ഈ നിർണായക നീക്കം. കേസിൽ കൃത്യമായ നിഷ്‌പക്ഷത ഉറപ്പാക്കാനും മരണത്തിന് പിന്നിലെ യഥാർത്ഥ വസ്‌തുതകൾ പുറത്തുകൊണ്ടുവരാനും കേന്ദ്ര ഏജൻസിയുടെ അന്വേഷണം തന്നെയാണ് ഉചിതമെന്ന വിലയിരുത്തലിലാണ് ആഭ്യന്തര
കെപിസിസിയിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു; പുനഃസംഘടന ജൂണിൽ
കോൺഗ്രസ് പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാനത്ത് കെപിസിസി പ്രസിഡണ്ട് തലം മുതൽ ഡിസിസി പ്രസിഡണ്ട് തലം വരെ വൻ അഴിച്ചുപണിക്ക് ഒരുങ്ങുന്നു. നിലവിലെ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട സാഹചര്യം ഉടലെടുത്തത്. പുതിയ അധ്യക്ഷനെയും ഡിസിസി പ്രസിഡന്റുമാരെയും കണ്ടെത്താനുള്ള നടപടികൾ ജൂൺ മാസത്തിൽ ആരംഭിക്കും. ഇതിനായി ഹൈക്കമാൻഡ് പ്രത്യേക കേന്ദ്ര നിരീക്ഷകനെ നിയമിക്കും. കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ആറോളം നേതാക്കൾ പരിഗണനയിലുണ്ട്. ബെന്നി ബഹനാൻ,
കേരളത്തിൽ മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും
കേരളത്തിൽ മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. പാൽ ലിറ്ററിന് നാല് രൂപയാണു വർധിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാൽ ഉത്പന്നങ്ങൾക്ക് വരുംദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്. പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മിൽമ അറിയിച്ചു. ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടാൻ മിൽമ
ആന്ധ്ര പി.സി.സി. അധ്യക്ഷ വൈ.എസ്. ശർമിളയ്ക്ക് കർണാടകത്തിൽനിന്ന് രാജ്യസഭാ സീറ്റ് ലഭിച്ചേക്കും
ആന്ധ്ര പി.സി.സി. അധ്യക്ഷ വൈ.എസ്. ശർമിളയ്ക്ക് കർണാടകത്തിൽനിന്ന് രാജ്യസഭാ സീറ്റ് ലഭിച്ചേക്കും. ജൂലൈ മാസമാണ് കർണാടകത്തിൽനിന്നുള്ള നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. മല്ലികാർജുൻ ഖാർഗെ, ജെ.ഡി.എസ്.അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ, ബി.ജെ.പി.യുടെ ഈറണ്ണ കദാഡി, കെ.നാരായണൻ തുടങ്ങിയവരുടെ രാജ്യസഭയിലെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസിന് മൂന്ന് സീറ്റുകളിൽ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കഴിയും. കോൺഗ്രസിന് വിജയിക്കാൻ സാധിക്കുന്ന മൂന്ന് സീറ്റുകളിൽ ഒന്ന് മല്ലികാർജുൻ ഖാർഗെയ്ക്കുതന്നെയായിരിക്കും. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ