കേരളസമാജം ( രജി) ബാഗ്ലൂർ മല്ലേശ്വരം സോൺ വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്യും
കേരളസമാജം ( രജി) ബാഗ്ലൂർ മല്ലേശ്വരം സോൺ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്യും. എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ 500ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ന്യൂ ബി ഇ എൽ റോഡ് ഡോളേഴ്‌സ് കോളനിക്ക് സമീപമുള്ള ഗോപാൽ രാമനാരായൻ ഗവണ്മെന്റ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ബുക്കുകൾ വിതരണം ചെയ്യുക. മല്ലേശ്വരം സോൺ വനിതാ വിഭാഗം ഇ സി മെമ്പറായ പ്രസന്ന ആർ നായർ
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കാലവർഷം അടുത്ത നാല് ദിവസത്തിനുള്ള കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരള
ശ്രീനാരായണ സമിതി ജനറൽ കൗൺസിൽ യോഗം നാളെ
ശ്രീനാരായണ സമിതി ജനറൽ കൗൺസിൽ യോഗം നാളെ വൈകുന്നേരം 4 മണിക്ക് ശ്രീനാരായണ സമിതി ഓഫീസിൽ നടക്കും. എല്ലാ കൗൺസിൽ അംഗങ്ങളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സമിതി ജനറൽസെക്രട്ടറി എം.കെ രാജേന്ദ്രൻ അറിയിച്ചു.
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പി എസ് ജിക്ക്
ഫ്രഞ്ച് ചാമ്പ്യൻമാരായ പി എസ് ജി തുടർച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യൻസ് ലീഗ് (യുസിഎല്‍) കിരീടം നേടി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4 – 3 എന്ന സ്കോറിനാണ് പി എസ് ജി വിജയിച്ചത്. കായ് ഹാവെർട്സിന്റെ ഗോളിലൂടെ അഞ്ചാം മിനിറ്റിൽ ആർസനൽ മുന്നിലെത്തിയപ്പോള്‍, രണ്ടാം പകുതിയിൽ 64-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളിലൂടെ ഉസ്മാൻ
ഐപിഎല്‍ ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക്; റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും കൊമ്പുകോര്‍ക്കും
19-ാം സീസണ് ഐപിഎല്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ഇന്നു കൊമ്പുകോര്‍ക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30ന് ആണ് ഫൈനല്‍. 2026 സീസണിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നതെന്നത് പ്രവചനാതീതമാക്കും. ലീഗ് ടേബിളില്‍ 14 മത്സരങ്ങളില്‍നിന്ന് 18 പോയിന്റ് വീതമാണ് ബംഗളൂരുവും ഗുജറാത്തും നേടിയത്. നെറ്റ് റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ ബംഗളൂരു ഒന്നാം
‘ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും’; അവധിക്കെതിരെ ആര്‍ ശ്രീലേഖ
ആര്‍ത്തവ അവധിക്കെതിരെ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ രംഗത്ത്. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്ന് ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ‘അതില്‍ ചിലര്‍ക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാന്‍ ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞു സ്‌കൂളിലോ കോളജിലോ പോകാതിരുന്നിട്ടില്ല’- ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഇതുപോലുള്ള സൗജന്യങ്ങള്‍ക്ക് പകരം
തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം
തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം. സൗത്ത് 24 പർഗാനാസിലെ സോനാപൂരില്‍ വെച്ച് അഭിഷേക് ബാനർജിക്ക് നേരെ ചീമുട്ടയെറിഞ്ഞു. അദ്ദേഹത്തിന്‍റെ ഷർട്ട് വലിച്ചുകീറി. പിന്നില്‍ ബിജെപിയാണെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ബംഗാള്‍ സർക്കാറും കേന്ദ്രസർക്കാറും പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട തൃണമൂല്‍ പ്രവർത്തകന്‍റെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അഭിഷേക് ബാനർജിക്ക് നേരെ
മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദ്ദേശിച്ച് വിഡി സതീശൻ
മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍ദ്ദേശിച്ചു. ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് വൈകിട്ട് 5 മണിയോടെ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തലസ്ഥാനത്ത് രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴയില്‍ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്
തിരുവനന്തപുരത്ത് മാത്രം തുരങ്കം; 23 സ്റ്റേഷന്‍, 54,400 യാത്രക്കാര്‍; മൂന്നരമണിക്കൂറില്‍ 473 കിലോമീറ്റര്‍; ഇനി ‘അതിവേഗ റെയില്‍’
തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍വരെ മൂന്നരമണിക്കൂര്‍ കൊണ്ട് എത്തുന്ന അതിവേഗ റെയില്‍പാതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൂജപ്പുരയില്‍ നിന്ന് കണ്ണൂര്‍ മുണ്ടയാട് വരെ 473.3 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 23 സ്റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 12 കോച്ചുകള്‍വരെയുള്ള ട്രെയിനുകളാകും സര്‍വീസിന് ഉപയോഗിക്കുക. ഇതില്‍ എണ്ണൂറ് പേര്‍ക്ക് യാത്ര ചെയ്യാനാകും. പിന്നീട് 16 കോച്ചുകള്‍വരെയാക്കാവുന്ന നിലയിലാണ് പ്ലാറ്റ്‌ഫോമുകള്‍ സജ്ജീകരിക്കുക. കണ്ണൂര്‍ വിമാനത്താവളത്തെ ബന്ധിപ്പിക്കാന്‍ 10 കിലോമീറ്റര്‍ റോഡ്.