കെഎസ്ആർടിസി യാത്രക്കാർക്ക് ബസുകളില്‍ കുടിവെള്ളം ലഭിക്കുന്ന പുത്തൻ പദ്ധതിയുമായി മന്ത്രി ഗണേഷ് കുമാർ. കെഎസ്‌ആർടിസിയുടെ ഫണ്ടില്‍ നിന്ന് തന്നെയാണ് ഈ പദ്ധതിക്കുള്ള പണമെടുക്കുന്നത്. പുറത്തുകിട്ടുന്നതിനേക്കാള്‍ ഒരു രൂപ കുറഞ്ഞ നിരക്കിലായിരിക്കും യാത്രക്കാർക്ക് ബസിനുള്ളില്‍ കുടിവെള്ളം ലഭിക്കുക. ഒരു കുപ്പി വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. ഒരു മാസത്തിനുള്ളില്‍ തന്നെ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts