വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ ഗോവിന്ദ് ശിവനും എറണാകുളം തിരുമാറാടി തേനാകര കളപ്പുരയ്ക്കൽ ജോർജ് – റെജി ദമ്പതികളുടെ മകൾ എലീന ജോർജും വിവാഹിതരായി. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മന്ത്രിമന്ദിരമായ റോസ് ഹൗസിൽ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ ആശംസ അറിയിച്ചു. ഇത്തരം ഒരു ചടങ്ങ് ലളിതമായി നടത്തി എല്ലാവർക്കും എല്ലാ രീതിയിലും മാതൃകയായി ശിവൻ കുട്ടി.