റെക്കോഡ് താഴ്ചയിലാണ് വീണ്ടും രൂപയുടെ മൂല്യം. റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഡോളറിന് ഇറക്കുമതിക്കാരില്‍ നിന്ന് ഡിമാന്‍ഡ് കൂടിയതും തിരിച്ചടിയാണ്. ബുധനാഴ്ച രൂപയുടെ മൂല്യത്തില്‍ 0.3 ശതമാനം ഇടിവ് നേരിട്ടു. ഇതോടെ മൂല്യം 87.35ലേയ്ക്ക് താഴ്ന്നുപോവുകയും ചെയ്തു.

ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ മൂല്യം തിങ്കളാഴ്ചയിലെ 87.28 നിലവാരമായിരുന്നു. ഡോളര്‍ സൂചിക 0.3 ശതമാനം ഇടിഞ്ഞ് 107.7 ലെത്തിയത് ഏഷ്യന്‍ കറന്‍സികള്‍ക്ക് നേട്ടമായെങ്കിലും രൂപയ്ക്ക് തിരിച്ചടിയാവുകയാണ് ചെയ്തത്.

അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ആര്‍ബിഐ നിരക്ക് കുറക്കാനുള്ള സാധ്യത തെളിയുന്നത്. 2025ല്‍ ഇതുവരെ 70,000 കോടി രൂപയുടെ ഓഹരികളും കടപ്പത്രങ്ങളുമാണ് വിറ്റൊഴിഞ്ഞത്. വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരികള്‍ വിറ്റൊഴിയുന്നതും രൂപയ്ക്ക് സമ്മര്‍ദമായി.

Related Posts