തമിഴിലെ ഹിറ്റ്‌മേക്കർ ബാല സംവിധാനം ചെയ്‌ത ചിത്രമാണ് വണങ്കാൻ. നായകനായി സൂര്യയെ പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങി പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്‌ത ചിത്രം എന്ന നിലയിൽ വാർത്തകളിൽ സ്ഥാനം പിടിച്ച ചിത്രമാണ് വണങ്കാൻ. തമിഴ്നാട്ടിലെ റിലീസിന് ശേഷം ഫെബ്രുവരി 7 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിൽ നായികയായി റോഷ്‌നി പ്രകാശ് ആണ് എത്തുന്നത്. വളരെ റോ ആയ ഒരു ആക്ഷൻ സിനിമയാണ് വണങ്കാൻ.

കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത് സൻഹ സ്റ്റുഡിയോസ് ആണ്. മാധ്യമങ്ങളിലൂടെ ചിത്രത്തിൽ മിസ്‌കിൻ, സമുദ്രക്കനി, ഛായാ ദേവി, ബാല ശിവജി, ഷൺമുഖരാജൻ, കവിതാ ഗോപി, യോഹൻ ചാക്കോ, ബൃന്ദാ സാറതി, ചേരൺരാജ് അരുൾദോസ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് സംവിധായകൻ ബാല- അരുൺ വിജയ് ടീം ഒന്നിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബാല തന്നെയാണ്.

Related Posts