രജനികാന്തിൻ്റെ സൂപ്പർ ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ അനൗൺസ്മെൻ്റ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 2023ൽ വൻഹിറ്റായി മാറിയ ചിത്രമാണ് നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലര്‍. ബോക്സോഫീസ് ഏതാണ്ട് 600 കോടിയോളമാണ് സിനിമയുടെ ആദ്യഭാഗമായ ജയിലർ നേടിയത്. ആരാധകരെ ആവേശത്തിലാക്കി മുത്തുവേല്‍ പാണ്ഡ്യന്‍ തിരിച്ചുവരുന്നുവെന്ന വാർ‌ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജെയിലര്‍ 2 ചിത്രത്തിനായി വീണ്ടും കൈ കോര്‍ക്കുകയാണ് രജനിയും നെല്‍സണും അനിരുദ്ധും. ജയിലർ 2 നെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Related Posts