മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി അടുത്ത മാസം ആദ്യ വാരത്തോടെ ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാകും. മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനെന്നും കുറച്ച് വിശ്രമം എടുത്തുവെന്ന് മാത്രമെന്നും സഹോദരി പുത്രൻ അഷ്കർ സൗദാൻ. അഷ്കർ സൗദാൻ മുഖ്യവേഷത്തിൽ എത്തുന്ന”ദി കേസ് ഡയറി “എന്ന ചിത്രത്തിന്‍റെ വാർത്ത സമ്മേളനത്തിനിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. അദ്ദേഹത്തിന്‍റെ പിറന്നാൾ സെപ്റ്റംബർ 7 ന് ആണ്. പുതിയ ഗെറ്റപ്പിൽ അന്ന് എത്തുമെന്നും അഷ്കർ പറഞ്ഞു.

കുടുംബം അദ്ദേഹത്തിൻ്റെ തിരിച്ച് വരവിൽ വലിയ ആകാംഷയിലാണ് എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. മമ്മൂട്ടിയുടെ സന്തത സഹചാരിയും, നിർമ്മാതാവുമായ ആൻ്റോ ജോസഫും, ഡോ. ജോൺ ബ്രിട്ടാസ് എം പി യുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവച്ചത്. ചിലച്ചിത്ര രംഗത്തു നിന്ന് ആരോഗ്യ പ്രശ്നങ്ങളാൽ ഇടവേള എടുത്തിരിക്കുകയായിരുന്നു താരം.

Related Posts