താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് യോഗം ഇന്ന്. രാവിലെ അമ്മ ഓഫീസിൽവെച്ച് ചേരുന്ന യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ശ്വേതാ മേനോൻ്റെ പ്രതികരണം.

അമ്മയുടെ നേതൃത്വത്തിലേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടത് സ്വാഗതം ചെയ്യുന്നു എന്ന് ഡബ്ല്യൂ സി സി അംഗങ്ങൾ പ്രതികരിച്ചിരുന്നു. സംഘടനക്കുള്ളില്‍ തന്നെയുള്ള തർക്കങ്ങൾക്കും പരാതികള്‍ക്കുമാകും ആയിരിക്കും പ്രഥമ പരിഗണന. മെമ്മറി കാർഡ് വിവാദം യോഗത്തിൽ ചർച്ചയാകും.

Related Posts