ചാംപ്യൻസ് ട്രോഫി ടൂർണമെൻ്റിനൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് തിരിച്ചടി. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കണങ്കാലിന് പരിക്കേറ്റ നായകൻ പാറ്റ് കമ്മിൻസിന് ചാമ്പ്യൻസ് ട്രോഫി നഷ്ടമാകുമെന്ന് റിപ്പോർട്ട്.
ഓസ്ട്രേലിയൻ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡാണ് ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചത്. പരിക്കേറ്റ ജോഷ് ഹേസിൽവുഡിനും ടൂർണമെൻ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാറ്റ് കമ്മിൻസ് ഇനിയും ബൗളിംഗ് തുടങ്ങിയിട്ടില്ല. ഇക്കാരണത്താൽ അദ്ദേഹത്തിന് ചാമ്പ്യൻസ് ട്രോഫി നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണെന്നാണ് ആൻഡ്രൂമ ക്ഡൊണാൾഡ് ഓസ്ട്രേലിയയിലെ ഒരു റേഡിയോ ചാനലിന് നല്‌കിയ അഭിമുഖ ത്തിൽ വ്യക്തമാക്കിയത്.
സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരിൽ ഒരാളായിരിക്കും കമ്മിൻസിനു പകരം ഓസീസ് ടീമിനെ നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കും ഭാര്യയുടെ പ്രസവവും പരിക്കും കാരണം കമ്മിൻസ് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നി ന്ന് വിട്ടുനിന്നിരുന്നു സ്റ്റീവ് സ്‌മിത്താണ് പരമ്പരയിൽ ഓസീസിനെ നയിക്കുന്നത്.
അതേസമയം, പരിക്കേറ്റ് പുറത്തുള്ള ഓൾ റൗണ്ടർ മിച്ചൽ മാർഷിനു പകരം യുവതാരം ബ്യൂവെബ്സ്റ്ററെ ഓസീസ് പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.