ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഗ്രാൻഡ് ചെസ് ടൂർ ഫൈനലിൽ ചാമ്പ്യനായി. ഫൈനലിൽ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഫാബിയോ കരുവാനയെ 15–13ന് തോൽപ്പിച്ചാണ് പ്രഗ്നാനന്ദ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും പ്രഗ്നാനന്ദ സ്വന്തമാക്കി.

ഫൈനലിൻ്റെ അവസാനദിനം പ്രഗ്നാനന്ദയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു. ക്ലാസിക്കൽ മത്സരങ്ങൾക്ക് ശേഷം 6 പോയിന്റിന് പിന്നിലായിരുന്ന താരം, റാപ്പിഡ് വിഭാഗത്തിലെ രണ്ട് മത്സരങ്ങളും ജയിച്ച് ശക്തമായി തിരിച്ചെത്തി. ഇതോടെ കരുവാനയ്‌ക്കെതിരായ ലീഡ് മറികടന്ന് മുന്നിലെത്തിയ പ്രഗ്നാനന്ദ, തുടർന്ന് ബ്ലിറ്റ്സ് മത്സരങ്ങളിലും നിലപാട് ഉറപ്പിച്ച് 15 പോയിന്റിലെത്തി കിരീടം ഉറപ്പിച്ചു.

കിരീടനേട്ടത്തോടെ പ്രഗ്നാനന്ദയ്ക്ക് 2 ലക്ഷം യുഎസ് ഡോളർ (ഏകദേശം ₹1.91 കോടി) സമ്മാനത്തുകയായി ലഭിക്കും. അടുത്ത വർഷത്തെ ഗ്രാൻഡ് ചെസ് ടൂറിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും അദ്ദേഹത്തിന് ലഭിച്ചു.

മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ വെസ്ലി സോ, ജർമൻ താരം വിൻസെന്റ് കെയ്മറെ മറികടന്ന് മൂന്നാം സ്ഥാനം സ്വന്തമാക്കി.

Related Posts