വിൻഡീസിനെ ഏഴ് വിക്കറ്റിന് തകർത്തു ഇന്ത്യ പരമ്പര തൂത്തുവാരി. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. കെ.എൽ. രാഹുൽ അർധസെഞ്ചുറിയോടെ നേടി. സ്കോർ: ഇന്ത്യ 518-5 ഡിക്ല., 124-3. വിൻഡീസ് 248, 390. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്.
ഇന്ന് കളിക്കാനിറങ്ങുമ്പോൾ ഒൻപത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 58 റൺസാണ് വേണ്ടിയിരുന്നത്.
ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. കെ.എൽ. രാഹുലും സായ് സുദർശനും സ്കോറുയർത്തി. ഇന്ത്യക്ക് 25 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ വിക്കറ്റ് നഷ്ടമായി. റോസ്റ്റൺ ചേസിൻ്റെ പന്തിൽ സായ് സുദർശൻ പുറത്തായി. 39 റൺസാണ് താരത്തിൻ്റെ സമ്പാദ്യം.