പരിക്കേറ്റ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. വരുന്ന മൂന്ന് മാസത്തേക്ക് ഒരു ഫോര്‍മാറ്റിലും കളിക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ താരം ഉണ്ടാകില്ലെന്ന് ഉറപ്പായി.

ഏറെ കാലമായി പരിക്ക് കാരണം വിശ്രമത്തിലായിരുന്നു സ്റ്റോക്‌സ്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലാണ് സ്റ്റോക്‌സ് അവസാനമായി 50 ഓവര്‍ ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് സ്റ്റോക്‌സിൻ്റെ കൈക്കുഴയ്‌ക്ക് പരിക്കേറ്റത്. ഇംഗ്ലണ്ടിൻ്റെ വിലപ്പെട്ട ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് സ്‌റ്റോക്‌സ്.

Related Posts