മുംബൈ ഇന്ത്യൻസിൽ വീണ്ടും ക്യാപ്റ്റനാവാൻ രോഹിത്. ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് ഇത്തവണ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പോയിന്റ് പട്ടികയിൽ നിലവിൽ ഒമ്പതാം സ്ഥാനത്തുള്ള ടീമിൻ്റെ പ്ലേ ഓഫ് സാദ്ധ്യതകളും എതാണ്ട് അവസാനിച്ച മട്ടാണ്. മുംബൈയുടെ അടുത്ത മത്സരം രോഹിത് ശർമ നയിച്ചേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ആർസിബിയുമായുള്ള പോരാട്ടത്തിലായിരിക്കും ഹിറ്റ്‌മാൻ വീണ്ടും ക്യാപ്റ്റനാവുക. നിലവിലെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരുടെ അസാന്നിദ്ധ്യമാണ് രോഹിത്തിന് വീണ്ടും വഴിതുറക്കുന്നത്.

Related Posts