ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാതിരുന്നത് ജനവിധി അപമാനിക്കുന്നതിന് തുല്യമാണെന്ന് കമൽഹാസൻ പറഞ്ഞു. വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം 108 സീറ്റുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തെ ഭരിക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ്‌ ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കമൽ കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് നാണക്കേട് ആണെന്നും ജനാധിപത്യത്തിനു ഇത് ദോഷം വരുത്തുമെന്നും കമൽ പറഞ്ഞു. ഇനി ഭരണഘടനയുടെ ചുമതലയുള്ളവർ ഇതേ കടമ നിറവേറ്റണമെന്നും അവരുടെ ഭരണഘടനാപരമായ കടമയെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ മാത്രമാണെന്നും കമൽ പറഞ്ഞു.

Related Posts