ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകചാമ്പ്യന്മാർക്ക് സിയേറ എസ്‌യുവി സമ്മാനിച്ച് ടാറ്റ മോട്ടോഴ്‌സ്. 2026 ജനുവരിയിലാണ് സിയേറയുടെ താക്കോല്‍ വിതരണ ചടങ്ങ് ഔദ്യോഗികമായി നടക്കുക എന്ന് ടാറ്റ മോട്ടോഴ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവാസ്തവ അറിയിച്ചു.
വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് പ്രതിനിധികള്‍ക്കും സിയേറക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫോട്ടോയിൽ ടാറ്റ സണ്‍സ് & ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ടാറ്റ മോട്ടോഴ്‌സ് എംഡി ശൈലേഷ് ചന്ദ്ര എന്നിവരും ഉണ്ട്. ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് ടാറ്റ പുറത്തിറക്കിയ സിയേറ ഡീലര്‍ഷിപ്പുകളിലേക്ക് എത്തി തുടങ്ങിയിട്ടേയുള്ളൂ. അതിനിടെയാണ് ലോകജേതാക്കളായതിൻ്റെ ആവേശം കെട്ടടങ്ങും മുമ്പേ ചൂടന്‍ സമ്മാനമായി ക്രിക്കറ്റ് ടീമിന് സിയേറ ലഭിക്കുന്നത്.