ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പോളിങ് രേഖപ്പെടുത്തി. സാധാരണക്കാർക്കൊപ്പം രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും വോട്ട് ചെയ്യാൻ എത്തിയിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയവരിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ എസ് ജയ്ശങ്കർ, ഹർദീപ് സിംഗ് പുരി എന്നിവരും ഉൾപ്പെടുന്നു.

ആം ആദ്മി നേതാവും മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോഡിയ, ദൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ, ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ ആർ ആലീസ് വാസ്, ഡൽഹി ബിജെപി പ്രസിഡൻ്റ് വീരേന്ദ്ര സച്ച്ദേവ എന്നിവരും നേരത്തെ വോട്ട് ചെയ്ത പ്രമുഖരിൽ ഉൾപ്പെടുന്നു.

ആം ആദ്മിയുടെ ഗ്രേറ്റർ കൈലാഷ് സ്ഥാനാർത്ഥി സൗരഭ് ഭരദ്വാജ്, കോൺഗ്രസിൻ്റെ ന്യൂഡൽഹി സ്ഥാനാർത്ഥി സന്ദീപ് ദീക്ഷിത്, ബിജെപിയുടെ കരാവൽ നഗർ സ്ഥാനാർത്ഥി കപിൽ മിശ്ര, കൽക്കാജി സ്ഥാനാർത്ഥി അൽക ലാംബ എന്നിവരും രാവിലെ തന്നെ വോട്ട് ചെയ്തു.

Related Posts