തമിഴക വെற்றி കഴകത്തെ വെറും നടന്റെ പാർട്ടിയെന്ന് പരിഹസിക്കുന്നവർക്കുള്ള മറുപടിയുമായി പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്. തമിഴ്നാട് ജനത നൽകിയ 35 ശതമാനം വോട്ടുകളുടെ പിന്തുണയോടെയാണ് തങ്ങളുടെ പാർട്ടി അധികാരത്തിലെത്തിയതെന്നും, അതുതന്നെയാണ് വിമർശകർക്കുള്ള ഏറ്റവും വലിയ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
പരിഹാസങ്ങളും വിമർശനങ്ങളും താൻ കാര്യമായി കാണുന്നില്ലെന്നും, മുന്നിലുള്ള ലക്ഷ്യങ്ങളിലേക്ക് എത്താൻ ഇനിയും ദൂരം സഞ്ചരിക്കാനുണ്ടെന്നും വിജയ് വ്യക്തമാക്കി. ഡി.എം.കെ.യെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, ഒരു കുടുംബത്തെ മാത്രം കേന്ദ്രീകരിക്കുന്ന രാഷ്ട്രീയമല്ല തങ്ങളുടെതെന്ന് പറഞ്ഞു.
തമിഴ്നാട്ടിലെ ഓരോ സാധാരണ കുടുംബത്തിനും തുല്യ പ്രാധാന്യവും അവസരവും ഉറപ്പാക്കുന്ന ഭരണമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് വിജയ് അവകാശപ്പെട്ടു. കേന്ദ്ര സർക്കാരിൻ്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തെയും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളെയും അദ്ദേഹം വിമർശിച്ചു.
ചൊവ്വാഴ്ച തമിഴ്നാട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് വിജയ് തൻ്റെ രാഷ്ട്രീയ നിലപാടുകളും ഭരണകാഴ്ചപ്പാടുകളും വിശദീകരിച്ചത്.