ആരോഗ്യവകുപ്പിലെ ഡയറക്ടർ സ്ഥാനം സംബന്ധിച്ച തർക്കത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി. ഡോ.കെ.ജെ.റീനയെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. ഇതോടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തിരുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഉത്തരവ് കോടതി റദ്ദാക്കി.

ഡോ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ ഡയറക്ടറായി നിയമിച്ച ഉത്തരവാണ് വിവാദമായിരുന്നത്. ഈ ഉത്തരവിനെതിരെ റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ സ്ഥലംമാറ്റം സ്റ്റേ ചെയ്തിരുന്നു.

ട്രൈബ്യൂണൽ ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. റീനയുടെ അവധിയുമായി ബന്ധപ്പെട്ട വിഷയങ്ങളും നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളും നേരത്തെ വിവാദമായിരുന്നു. ഒടുവിൽ സർക്കാരിൻ്റെ വാദം അംഗീകരിച്ച ഹൈക്കോടതി, ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി സർക്കാർ നടപടിക്ക് അംഗീകാരം നൽകി.

Related Posts