ഇന്ധനവില തുടർച്ചയായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ടാക്‌സി ഡ്രൈവർമാരുടെ യൂണിയനുകൾ പണിമുടക്കിലേയ്ക്ക്. മെയ് 21 മുതൽ 23 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ, ടാക്‌സി നിരക്കുകൾ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. സിഎൻജി, ഡീസൽ, പെട്രോൾ എന്നിവയുടെ വില തുടർച്ചയായി വർദ്ധിക്കുന്നതിനാൽ പൊതുജനങ്ങൾ ബുദ്ധിമുട്ടുന്നു.

അതിനാൽ ഡൽഹിയിലെ മറ്റ് സംഘടനകളുമായി സഹകരിച്ച് ‘ചാലക് ശക്തി യൂണിയൻ’ മെയ് 21, 22, 23 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിക്കുകയും ഈ ദിവസങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് അഭ്യർഥിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡൻ്റ് അനുജ് കുമാർ റാത്തോഡ് പറഞ്ഞു.

Related Posts