തിരഞ്ഞെടുപ്പിന് ശേഷം നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം എൻഡിഎയുടെ നിലപാട് വ്യക്തമാക്കിയത്.

വിജയ്‌യുടെ പിന്തുണയില്ലാതെ തന്നെ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിജയ്‌യെ രാഷ്ട്രീയത്തിലെ ഒരു ‘പുതിയ പ്രവേശനക്കാരൻ’ മാത്രമായാണ് നിതിൻ നബിൻ വിശേഷിപ്പിച്ചത്. പുതുതായി രാഷ്ട്രീയത്തിൽ വരുന്നവർക്ക് പെട്ടെന്ന് വലിയ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Posts