രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ദൗസ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസുകാരിയായ കുട്ടിയുടെ ബന്ധുക്കൾ സ്‌കൂളിലെത്തി അധ്യാപകനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു.

അധ്യാപകൻ്റെ അതിക്രമത്തിൽ ഭയന്ന പെൺകുട്ടി ഉച്ചഭക്ഷണ സമയത്ത് വീട്ടിലെത്തി വിവരം അറിയിച്ചതിനെതുടർന്ന് കുട്ടിയുടെ ബന്ധുക്കളായ സ്ത്രീകൾ സ്‌കൂളിലെത്തി അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി അധ്യാപകനെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധവുമായി നാട്ടുകാർ എത്തിയതോടെ സ്ഥലത്ത് പോലീസിനെ വിന്യസിച്ചു.

Related Posts