അഹമ്മദാബാദ് വിമാനദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെന്ന് ഗുജറാത്ത് പോലീസ്. ജീവനക്കാർ ഉൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 100 ൽ അധികം മൃതദേഹങ്ങള്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഞെട്ടിക്കുന്നതും ഹൃദയഭേദകവുമാണ് വിമാനാപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഈ ദുഃഖകരമായ സമയത്ത് തന്റെ ചിന്തകള്‍ ദുരന്തം ബാധിച്ച എല്ലാവരോടൊപ്പവുമാണെന്നും മോദി പറഞ്ഞു. ‘അഹമ്മദാബാദിലെ ദുരന്തം നമ്മെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു. വാക്കുകള്‍ക്ക് വിവരിക്കാനാകാത്തവിധം ഹൃദയഭേദകമാണിത്. ഈ ദുഃഖകരമായ സമയത്ത് തന്‍റെ ചിന്തകള്‍ ദുരന്തം ബാധിച്ച എല്ലാവരോടൊപ്പവുമാണെന്നും മോദി പറഞ്ഞു. .

‘സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വിവരണാതീതമായ ദുഃഖത്തിന്‍റെ ഈ മണിക്കൂറില്‍ രാഷ്ട്രം അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും’ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും എക്‌സില്‍ പ്രതികരിച്ചു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീണത്. ഇത് ബോയിങ് 787-8 ഡ്രീംലൈനര്‍ വിഭാഗത്തില്‍പ്പെട്ട വിമാനമായിരുന്നു. യാത്രക്കാരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരുമാണുള്ളത്. 7 പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിലുണ്ടായിരുന്നു.

Related Posts