തൃശ്ശൂര്‍ കുന്നംകുളം താഴ്‌വാരത്ത് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. അഭിഷേക് അഞ്ജലി ദമ്പതികളുടെ പെൺകുഞ്ഞാണ് മരണപ്പെട്ടത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണപ്പെട്ടതെന്ന് നിഗമനം.

ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്ത് കിടത്തി പാല് കൊടുത്തിരുന്നു. അതിന് ശേഷം ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന് അനക്കമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

Related Posts