ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിൻ്റെ 14-ാമത് ചലച്ചിത്ര അവാര്‍ഡ് മലയാളത്തിന്‍റെ നടന്‍ ജഗതി ശ്രീകുമാറിന് സമ്മാനിക്കും. നടന്‍ മുരളിയുടെ പേരില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് 25,000 രൂപയും ഫലകവും അടങ്ങുന്നതാണ്. നാളെ നാലിന് ജഗതിയുടെ വസതിയില്‍ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

ചലച്ചിത്ര സംവിധായകരും എഴുത്തുകാരുമായ വിജയകൃഷ്ണന്‍ (ചെയര്‍മാന്‍), കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി വി കെ സന്തോഷ്‌കുമാര്‍, ആര്‍. ശരത്, മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരി, എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

Related Posts