തെലങ്കാന സർക്കാരിൻ്റെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖറിന്. വെങ്കി അറ്റ്ലരി രചിച്ച് സംവിധാനം ചെയ്‌ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തത്. 14 വർഷങ്ങൾക്കു ശേഷമാണ് ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കുന്നത്.

മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയിൽ ലഭിച്ച ഈ വമ്പൻ അംഗീകാരത്തിലൂടെ മലയാള സിനിമയുടെ തന്നെ അഭിമാനം ഉയർത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‌കാരങ്ങളിൽ നാലെണ്ണമാണ് സ്വന്തമാക്കിയത്.

ദുൽഖർ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, ചിത്രത്തിൻ്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലരി മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കി.

Related Posts