അയ്യപ്പൻ വിളക്ക് മഹോത്സവം ഭക്തിനിർഭരമായി കൊണ്ടാടി
Association News
1 min read
6.0k

അയ്യപ്പൻ വിളക്ക് മഹോത്സവം ഭക്തിനിർഭരമായി കൊണ്ടാടി

ഡിസംബർ 1, 2025
0

അയ്യപ്പൻ വിളക്ക് മഹോത്സവം ട്രസ്റ്റ് എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന ‘അയ്യപ്പൻ വിളക്ക് മഹോത്സവം-2025’ ഭക്തിനിർഭരമായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ ആഘോഷപരിപാടികൾ ഇന്ന് പുലർച്ചെവരെ നീണ്ടുനിന്നു. ഇന്നലെ 6 മണിക്ക് ഗണപതി ഹോമത്തോടെയാണ് അയ്യപ്പൻ വിളക്ക് മഹോത്സവത്തിനു തുടക്കം കുറിച്ചത്. ഇന്നലെ രാവിലെ കുടിവെപ്പ്, പൂജ, സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി ദാസറഹള്ളി ഭാഗ് അവതരിപ്പിച്ച സമന്വയാമൃതം, ചിലങ്ക സ്‌കൂൾ ഓഫ് ഡാൻസ് & മ്യൂസിക്

Continue Reading
പാർലമെന്റിൻ്റെ ശീതകാല സമ്മേളനം ഇന്ന് മുതൽ
India
0 min read
5.9k

പാർലമെന്റിൻ്റെ ശീതകാല സമ്മേളനം ഇന്ന് മുതൽ

ഡിസംബർ 1, 2025
0

പാർലമെന്റിൻ്റെ ശീതകാലസമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. മൂന്നാഴ്ചയോളം നീളുന്ന സമ്മേളനത്തിൽ ആണവോർജ ബിൽ, ഡൽഹിയിലെ വായുമലിനീകരണം, വിലക്കയറ്റം, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ ബിൽ എന്നിവ അടക്കമുള്ള ബില്ലുകൾ വരെ അവതരിപ്പിക്കും. ​വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണവും (എസ്‌ഐആർ) ഡൽഹി സ്ഫോടനവും അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയെ നടുക്കിയ ഡൽഹി സ്ഫോടനവും സമ്മേളനത്തിൽ ചർച്ചയാകും. എസ്‌ഐആർ ചർച്ചചെയ്തില്ലെങ്കിൽ സഭാനടപടികൾ തടസ്സപ്പെടുത്തുമെന്ന്‌ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്. സമ്മേളനം സുഗമമായി

Continue Reading
കഥാരംഗം സാഹിത്യവേദിയുടെ കാവ്യസായാഹ്നം ഡിസംബർ 14ന്
Association News
1 min read
6.4k

കഥാരംഗം സാഹിത്യവേദിയുടെ കാവ്യസായാഹ്നം ഡിസംബർ 14ന്

ഡിസംബർ 1, 2025
0

കഥാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 14-ന് വൈകിട്ട് 3.30-ന് ഷെട്ടിഹള്ളി കഥാരംഗം ഹാളിൽ കാവ്യസായാഹ്നം നടത്തും. എഴുത്തുകാരി കെ.കവിത അധ്യക്ഷത വഹിക്കും.പങ്കെടുക്കുന്നവർക്ക് സ്വന്തം കവിതയോ മറ്റു കവികളുടെ കവിതയോ അവതരിപ്പിക്കാം. താത്പര്യമുള്ളവർ മുൻകൂട്ടി അറിയിക്കണമെന്ന് പ്രസിഡണ്ട് ടി.കെ. രവീന്ദ്രൻ അറിയിച്ചു. ഫോൺ-9880979676.

Continue Reading
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ജയം
Sports
0 min read
6.7k

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ജയം

ഡിസംബർ 1, 2025
0

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനമത്സരത്തിൽ ഇന്ത്യക്ക് ജയം. കോഹ്ലിയുടെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ ഉയർത്തിയ 350 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 332 റൺസിന് പുറത്തായി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. 18 റൺസാണ് താരം നേടിയത്. രണ്ടാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ് ലിയും രോഹിത് ശർമയും ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇന്ത്യക്ക് വേണ്ടി 120 പന്തിൽ 135 റൺസ് നേടിയ വിരാട് കോഹ്ലിയാണ്

Continue Reading
മകൻ്റെ വെട്ടേറ്റ് അച്ഛനു ദാരുണാന്ത്യം; അമ്മയ്ക്കും വെട്ടേറ്റു
Kerala
0 min read
6.2k

മകൻ്റെ വെട്ടേറ്റ് അച്ഛനു ദാരുണാന്ത്യം; അമ്മയ്ക്കും വെട്ടേറ്റു

ഡിസംബർ 1, 2025
0

അമ്മയ്ക്കും വെട്ടേറ്റു. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജൻ (62) ആണ് മകൻ്റെ വെട്ടേറ്റ് മരിച്ചത്. നടരാജൻ്റെ ഭാര്യ സിന്ധുവിനെ (49) ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഒൻപതരയോടെ ആണ് സംഭവം. കുടുംബവഴക്കാണു അക്രമത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ മകൻ നവജിത്ത് നടരാജനെ കനകക്കുന്നു പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാവേലിക്കര ബാറിലെ അഭിഭാഷകനാണ്. നടരാജൻ തലയ്ക്ക് ഒട്ടേറെത്തവണ വെട്ടേറ്റു. പരിക്കേറ്റവരെ നാട്ടുകാർ മാവേലിക്കരയിലെ സ്വകാര്യ

Continue Reading
കാർ ഉടമയെ ആക്രമിച്ച് വാഹനം കൊള്ളയടിച്ച സംഘം അറസ്റ്റിൽ
Karnataka
1 min read
6.0k

കാർ ഉടമയെ ആക്രമിച്ച് വാഹനം കൊള്ളയടിച്ച സംഘം അറസ്റ്റിൽ

ഡിസംബർ 1, 2025
0

കാർ ഉടമയെ ആക്രമിച്ച് വാഹനം കൊള്ളയടിച്ച സംഘത്തെ ബിദാദി പോലീസ് അറസ്റ്റുചെയ്‌തു. അറസ്റ്റിലായ എട്ടുപേരടങ്ങുന്ന സംഘത്തിൽ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളും ഉണ്ട്. മൈസൂരിലെ കുറുബറഹള്ളി നിവാസിയായ ശിവപ്രസാദ്, മൈസൂരിലെ സിദ്ധാർഥ ലേഔട്ടിൽനിന്നുള്ള സദ്ദാം ഹുസൈൻ, ബെംഗളൂരുവിലെ പദരായണപുര നിവാസിയായ കാലു എന്ന ഖബീർ, ബല്ലാരി നിവാസിയായ യശ്വന്ത് കുമാർ എന്നിവരാണ് മുഖ്യപ്രതികൾ. ഇവർ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ ഒട്ടേറെ കവർച്ചകൾ നടത്തിയിട്ടുള്ളവരാണെന്നു പോലീസ് അറിയിച്ചു. ടോൾ ബൂത്തിലെയും മറ്റ് സ്ഥലങ്ങളിലെയും

Continue Reading
പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് അന്തരിച്ചു
Karnataka
1 min read
6.1k

പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് അന്തരിച്ചു

ഡിസംബർ 1, 2025
0

ആറുപതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായിരുന്ന പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. അർബുദബാധിതനായിരുന്നു. നിരവധി വീടിനുള്ളിൽ വീണതിനെ തുടർന്ന് ദിവസങ്ങൾക്ക് മുൻപ് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിരവധി ഹാസ്യ-സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്ന ഉമേഷ് നാഗര ഹോളേ, അപൂർവസംഗമ, ഗുരു ശിഷ്യരു, അനൂപന, ഗോൾമാൽ രാധാകൃഷ്‌ണ തുടങ്ങി നാനൂറിനടുത്ത് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു. മൈസൂർ ശ്രീകണ്ഠയ്യ ഉമേഷ് എന്നാണ് മുഴുവൻ പേര്. മൈസൂരുവിൽ ആയിരുന്നു ഉമേഷ് ജനിച്ചത്.

Continue Reading