അയ്യപ്പൻ വിളക്ക് മഹോത്സവം ട്രസ്റ്റ് എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന ‘അയ്യപ്പൻ വിളക്ക് മഹോത്സവം-2025’ ഭക്തിനിർഭരമായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ ആഘോഷപരിപാടികൾ ഇന്ന് പുലർച്ചെവരെ നീണ്ടുനിന്നു. ഇന്നലെ 6 മണിക്ക് ഗണപതി ഹോമത്തോടെയാണ് അയ്യപ്പൻ വിളക്ക് മഹോത്സവത്തിനു തുടക്കം കുറിച്ചത്.

ഇന്നലെ രാവിലെ കുടിവെപ്പ്, പൂജ, സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി ദാസറഹള്ളി ഭാഗ് അവതരിപ്പിച്ച സമന്വയാമൃതം, ചിലങ്ക സ്‌കൂൾ ഓഫ് ഡാൻസ് & മ്യൂസിക് അവതരിപ്പിച്ച ഡാൻസ് ഡ്രാമ ‘ചിലപ്പതികാരം’ എന്നിവ നടന്നു. 1 മണിക്ക് മഹാഅന്നദാനത്തിന് നൂറുകണക്കിന് അയ്യപ്പഭക്തർ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന മേളാരാധന ഭക്തിനിർഭരമായ അന്തരീക്ഷം സൃഷ്ടിച്ചു. പാലക്കൊമ്പ്‌ എഴുന്നള്ളിച്ച്‌കൊണ്ടുള്ള ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. വൈകുന്നേരം 6 മണിക്ക് പ്രശസ്‌ത കന്നഡ എഴുത്തുകാരൻ ചക്രവർത്തി സുലിബലെയുടെ ആത്മീയ പ്രഭാഷണം, 8 മണിക്ക് അന്നദാനം, പൂജ, തായമ്പക, വിളക്ക് പാട്ട് എന്നിവ ഉണ്ടായിരുന്നു.

ഇന്ന് പുലർച്ചെനടന്ന പാൽക്കിണ്ടി എഴുന്നള്ളിപ്പ്, തിരി ഉഴിച്ചിൽ, വെട്ടും തടവ്, കനൽചാട്ടം എന്നിവയോടെ ഈ വർഷത്തെ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് പരിസമാപ്‌തി കുറിച്ചു. പ്രസിഡണ്ട് കെ.ബി.മുരളി, സെക്രട്ടറി പി.എസ്.വിജിൽ, ട്രഷറർ ശിവദാസ്, വൈസ് പ്രസിഡണ്ട് റനീഷ് പൊതുവാൾ, ജോയിൻറ് സെക്രട്ടറി ശ്രീകുമാർ, ജോയിൻറ് ട്രഷറർ ബാലകൃഷ്ണൻ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts