മലർവാടി മലയാളി കൂട്ടായ്മയുടെ നേതൃതത്തിൽ ഓണാഘോഷം ചിക്കബാനവാര കെരെഗുഡദഹള്ളി ഗംഗാധരയ്യ കല്യാണ മണ്ഡപത്തിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടു കൂടി മാവേലി മന്നൻ്റെ വരവേൽപ്പോടെ ഓണാഘോഷം ആരംഭിച്ചു.
അബ്ബിഗെരെ, ചിക്കബാനവാര, കെരെഗുഡദഹള്ളി ഏരിയയുള്ള മലയാളി കുടുംബാംഗങ്ങളുടെ കലാ-കായിക മത്സരങ്ങൾ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ഓണാഘോഷത്തിന് തിരശീല വീണു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു പി നായർ, സെക്രട്ടറി സുകുമാരൻ, ട്രഷറർ സിന്ധു, പ്രോഗ്രാം കോർഡിനേറ്റർ സുരേഷ് കൃഷ്ണ, മഞ്ജു, ദിവ്യ, ഭാമ, രാജേഷ്.കെ, പ്രമോദ്, ഷാജി എന്നിവർ നേതൃത്വം നൽകി.