സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ യുവജന സമിതിയായ യൂത്ത് ഫോർ ഭാരതിൻ്റെ ദാസറഹള്ളി ഭാഗ് സോമഷെട്ടി ഹള്ളി സ്ഥാനീയ സമിതിയുടെ വിവേകാനന്ദ യൂത്ത് വിംഗും ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ‘BETWEEN US’ ഉം സംയുക്തമായി “AI for Innovation” എന്ന പ്രമേയത്തിൽ 6 മണിക്കൂർ ദൈർഘ്യമുള്ള AI ഹാക്കത്തോൺ സംഘടിപ്പിക്കുന്നു.VIBE-A-THON ’26 എന്ന പേരിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് നൂതനമായ AI അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കാനും ₹5,000 ക്യാഷ് പ്രൈസ് നേടാനുമുള്ള അവസരമാണ്.
കെരേഗുഡ്ഡദഹള്ളിയിലുള്ള ഗംഗാധരയ്യ കല്യാണ ഭവനിൽ ജൂലൈ 26, ഞായറാഴ്ച രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെയാണ് മത്സരം.
ഒരു ടീമിൽ 1 മുതൽ 3 പേർ വരെ ഉണ്ടാവാം. ഒരാൾക്ക് 150രൂപയും ടീമിന് 300രൂപയും ആണ് രജിസ്ട്രേഷൻ ഫീസ്. അവസാന തീയതി: 23.07.2026. പങ്കെടുക്കുന്നവർക്ക് ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷനും വേദിയുടെ ലൊക്കേഷനും അറിയാൻ വിളിക്കുക 9535943839, 9400020246