കേരള സമാജം ദൂരവാണിനഗറിൻ്റെ ഓണാഘോഷം സെപ്റ്റംബർ 27, 28 തിയ്യതികളിലായി ദൂരവാണിനഗർ വിജിനപുര ജൂബിലി സ്‌കൂൾ, ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിൽ (സി ബി എസ്‌ ഇ) എന്നിവിടങ്ങളിലായി നടക്കും.

27ന് ശനിയാഴ്‌ച വിജിനപുര ജൂബിലി സ്‌കൂളിൽ നടക്കുന്ന സാഹിത്യ സംവാദത്തിൽ പ്രമുഖ സാഹിത്യകാരന്മാരായ ജി.ആർ.ഇന്ദുഗോപൻ, വീരാൻകുട്ടി എന്നിവർ പങ്കെടുക്കും. വൈകുന്നേരം 4 മണിക്കാണ് സംവാദം നടക്കുക. ബാംഗ്ലൂരിലെ എഴുത്തുകാരും വായനക്കാരും സംവാദത്തിൽ പങ്കെടുക്കും.

സെപ്റ്റംബർ 28ന് ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിൽ (സി ബി എസ്‌ ഇ) വച്ചാണ് പരിപാടികൾ നടക്കുക. ജൂബിലി കോളേജ് വിദ്യാർത്ഥിനികളുടെ മെഗാ തിരുവാതിരയോടെ കലാപരിപാടികൾ ആരംഭിക്കും. ശേഷം സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും.
തുടർന്ന് സമാജം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളും യുവജന വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും പ്രതിഭകൾ, വിജിനപുര ജൂബിലി സ്‌കൂളിലെയും, എൻ ആർ ഐ ലേഔട്ടിലെ ജൂബിലി സി ബി എസ്‌ ഇ സ്‌കൂളിലെയും വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ എന്നിവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
ഉച്ചക്ക് 12 മുതൽ 2.30 വരെ വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കുന്നതാണ്. ഓണസദ്യക്കുള്ള കൂപ്പൺ എൻ ആർ ഐ ലേ ഔട്ടിലെ ജൂബിലി സിബിഎസ്‌ഇ സ്‌കൂൾ കാമ്പസ്സിൽ രാവിലെ 10 മണി മുതൽ വിതരണം ചെയ്യും.
ഉച്ചക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ കർണ്ണാടക ട്രാൻസ്‌പോർട്ട് വകുപ്പുമന്ത്രി രാമലിംഗറെഡ്‌ഡി, കെ ആർ പുരം എം എൽ എ ബസവരാജ്‌ ബി എ, കന്നഡ ചലച്ചിത്രതാരം ലക്ഷ്‌മി ചന്ദ്രശേഖർ, പ്രമുഖ എഴുത്തുകാരായ ജി ആർ ഇന്ദുഗോപൻ, വീരാൻകുട്ടി എന്നിവർ പങ്കെടുക്കും. പൊതുസമ്മേളനത്തിനു ശേഷം പ്രശസ്‌ത സിനിമ പിന്നണി ഗായിക രഞ്ജിനി ജോസ് നയിക്കുന്ന മെഗാഗാനമേള അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 90082 73313 വിളിക്കുക..

Related Posts