ബാംഗ്ലൂർ കേരള സമാജം വനിതാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ പി സി മോഹൻ എം പി ഉദ്‌ഘാടനം ചെയ്തു. കേരള സമാജം വനിതാ വിഭാഗം ചെയർപേർസൺ റോസി അധ്യക്ഷത വഹിച്ചു. കസ്റ്റംസ് കമ്മീഷണർ ഗോപകുമാർ ഐ ആർ എസ് ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി.

കേരള സമാജം പ്രസിഡണ്ട്‌ ഹനീഫ് എം, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, വനിതാ വിഭാഗം കൺവീനർ ഡോ ലൈല രാമചന്ദ്രൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ മാരായ ദിവ്യ മുരളി, രമ്യ ഹരി കുമാർ, വൈസ് ചെയർപേർസൺ സുധ വിനേഷ്, സീന മനോജ്‌, ജോയിന്റ് കൺവീനർമാരായ ഷൈമ രമേഷ്, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി.ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി വി മുരളിധരൻ, വിനു ജി തുടങ്ങിയവർ സംബന്ധിച്ചു.

കസ്റ്റംസ് കമ്മീഷണർ ആയി പ്രമോഷൻ ലഭിച്ച ഗോപകുമാർ ഐ ആർ എസ്, ലോക കേരള സഭ അംഗമായി നിയമിതനായ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പിന്നണി ഗായകരായ ലജീഷ്, രേഷ്മ, റിതിക മനോജ്‌ എന്നിവർ നയിച്ച ഗാനമേള, ഫൺ ഗെയിംസ്, ഉച്ചഭക്ഷണം എന്നിവ നടന്നു.

Related Posts