കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. നാളെ ഡല്‍ഹി ഓഫിസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ, സമന്‍സ് അയച്ചിരുന്നു. നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ വിജയ് ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കും.
വിജയിന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡല്‍ഹി പൊലിസ് അറിയിച്ചു. രാവിലെ 11 മണിയ്ക്ക് ഓഫീസില്‍ എത്തുമെന്നാണ് വിവരം. കരൂര്‍ കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്. രണ്ടു ദിവസം ഡല്‍ഹിയില്‍ വിജയ് തങ്ങുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. 13ന് വൈകിട്ടാകും ചെന്നൈയിലേയ്ക്ക് തിരിക്കുക.
ഡല്‍ഹിയില്‍ എത്തുന്ന വിജയ്്ക്ക് ശക്തമായ സുരക്ഷ ഒരുക്കുമെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു. വിമാനത്താവളം, ഹോട്ടല്‍, സിബിഐ ഓഫീസ് എന്നിവിടങ്ങളിലും വിജയ് യാത്രചെയ്യുന്ന റോഡിലും സുരക്ഷയൊരുക്കുമെന്നും പൊലിസ് അറിയിച്ചു.