പാർലമെന്റിൻ്റെ ശീതകാലസമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. മൂന്നാഴ്ചയോളം നീളുന്ന സമ്മേളനത്തിൽ ആണവോർജ ബിൽ, ഡൽഹിയിലെ വായുമലിനീകരണം, വിലക്കയറ്റം, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ ബിൽ എന്നിവ അടക്കമുള്ള ബില്ലുകൾ വരെ അവതരിപ്പിക്കും. ​വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണവും (എസ്‌ഐആർ) ഡൽഹി സ്ഫോടനവും അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയെ നടുക്കിയ ഡൽഹി സ്ഫോടനവും സമ്മേളനത്തിൽ ചർച്ചയാകും.

എസ്‌ഐആർ ചർച്ചചെയ്തില്ലെങ്കിൽ സഭാനടപടികൾ തടസ്സപ്പെടുത്തുമെന്ന്‌ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്. സമ്മേളനം സുഗമമായി കൊണ്ടുപോവാൻ സഹകരിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു.

Related Posts