ഹൈദരാബാദിൽ 5 ലക്ഷം രൂപയുടെ കൊക്കെയ്‌ൻ കൊറിയർ വഴി വാങ്ങിയ ആശുപത്രി സിഇഒ പോലീസ് പിടിയിൽ. കൊറിയറിൽ മയക്കുമരുന്ന് മുംബൈ ആസ്ഥാനമായുള്ള കുപ്രസിദ്ധ ലഹരി വിതരണക്കാരൻ വാൻഷ് ധക്കറിൽ നിന്ന് സ്വീകരിക്കുന്നതിനിടെയാണ് 34 കാരിയായ ഡോക്ടർ നമ്രത ചിഗുരുപതി അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറുകയായിരുന്ന ധക്കറിൻ്റെ സഹായി ബാലകൃഷ്ണയ്ക്കൊപ്പമാണ് ഇവർ പൊലീസിൻ്റെ പിടിയിലായത്.

വാട്ട്സ്‌ആപ്പ് വഴി നമ്രത ധക്കറുമായി ബന്ധപ്പെടുകയും 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ ഓർഡർ ചെയ്യുകയും ചെയ്തുവെന്ന് പൊലിസ് പറഞ്ഞു. അവർ തുക കൈമാറിയത് ഓൺലൈൻ വഴിയാണ്. ഇവരിൽ നിന്നും പൊലീസ് 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. നമ്രതക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ടെന്നും വെങ്കണ്ണ പറഞ്ഞു. മയക്കുമരുന്നിനായി ഏകദേശം 70 ലക്ഷം രൂപ ചെലവഴിച്ചുവെന്ന് ചോദ്യം ചെയ്യലിനിടെ നമ്രത സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.

Related Posts