ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനമത്സരത്തിൽ ഇന്ത്യക്ക് ജയം. കോഹ്ലിയുടെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ ഉയർത്തിയ 350 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 332 റൺസിന് പുറത്തായി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. 18 റൺസാണ് താരം നേടിയത്. രണ്ടാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ് ലിയും രോഹിത് ശർമയും ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇന്ത്യക്ക് വേണ്ടി 120 പന്തിൽ 135 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയശില്പി. ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം. 60 റൺസ് നേടിയ കെഎൽ രാഹുൽ, 57 റൺസ് നേടിയ രോഹിത് ശർമ എന്നിവരും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു. നേരത്തെ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 349 റൺസാണ് സ്കോർ ചെയ്തത്.

72 റൺസെടുത്ത മാത്യു ബ്രീറ്റ്സെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 70 റൺസെടുത്ത് മാർക്കോ ജാൻസൺ തകർപ്പൻ ഇന്നിങ്സ് കാഴ്ചവെച്ചു. ടോണി ബേ(35), ബ്രെവിസ്(37), കോർബിൻ ബോഷ് (67) എന്നിവരു, ദേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചു. ഇന്ത്യക്കായി കുൽദീപ് യാദവ് 4 വിക്കറ്റും ഹർഷിത് റാണ 3 വിക്കറ്റും നേടി.

Related Posts